Verification: ce991c98f858ff30

തിരുവനന്തപുരത്ത് പെണ്‍കുട്ടികളെ കടന്നുപിടിച്ചയാളെ തിരിച്ചറിഞ്ഞു

Thiruvananthapuram's Kavadiyar identified the girl's abductor.

Kerala News Today-തിരുവനന്തപുരം: തിരുവനന്തപുരം കവടിയാറില്‍ പെണ്‍കുട്ടികളെ കടന്നുപിടിച്ചയാളെ തിരിച്ചറിഞ്ഞു.
പ്രതി നഗരത്തില്‍ വിവിധയിടങ്ങളില്‍ സമാന അതിക്രമം നടത്തിയാളെന്നു തെളിഞ്ഞു. പേരൂര്‍ക്കട, മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലും കേസുണ്ട്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ പിടിക്കാന്‍ ശ്രമം തുടരുന്നു.

വ്യാജ നമ്പറുള്ള ബൈക്കിൽ സഞ്ചരിച്ചാണ് ഇയാൾ അക്രമം നടത്തുന്നതെന്നാണ് കണ്ടെത്തൽ. നവംബർ 26നാണ് പണ്ഡിറ്റ് കോളനിയിൽ പെൺകുട്ടിയെ അക്രമി കടന്നുപിടിച്ചത്.
ഈ പ്രതിക്ക് വേണ്ടിയുള്ള അന്വേഷണത്തിനിടെ നിരവധി സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി സഞ്ചരിച്ചിരുന്ന ബൈക്ക് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. KL 01 CB 3928 നമ്പർ ബൈക്കിലാണ് ഇയാൾ സഞ്ചരിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. ഇത് വ്യാജ നമ്പറാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പേരൂർക്കടയിൽ പെൺകുട്ടിയെ കടന്നുപിടിച്ച സംഭവത്തിലും ഇതേ നമ്പർ പ്ലേറ്റാണ് എന്നാണ് നിഗമനം.

 

 

 

Kerala News Today Highlight – Thiruvananthapuram abductor identified.

 

Leave A Reply

Your email address will not be published.