Verification: ce991c98f858ff30

ഗർഭിണിയെ തുണിയിൽ ചുമന്ന സംഭവത്തിൽ കേസെടുത്ത് വനിതാകമ്മീഷൻ

In Attapadi, the pregnant woman was carried on a cloth for three kilometers to reach the ambulance

Kerala News Today-പാലക്കാട്: അട്ടപ്പാടിയില്‍ ഗര്‍ഭിണിയെ ആംബുലന്‍സിനടുത്തേക്ക് എത്തിക്കാന്‍ മൂന്ന് കിലോമീറ്റര്‍ തുണിമഞ്ചലില്‍ ചുമന്ന
സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ചീഫ് സെക്രട്ടറിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കമ്മീഷന്‍ അയച്ചു.
വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നും കമ്മീഷന്‍ അയച്ച നോട്ടീസില്‍ പറയുന്നു.

കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ ആരോഗ്യ മേഖലയെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന് വനിത കമ്മീഷൻ കുറ്റപ്പെടുത്തി.

അട്ടപ്പാടി സംഭവത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകാനും നോട്ടീസിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് അട്ടപ്പാടിയിൽ പ്രസവവേദന അനുഭവപ്പെട്ട ഗർഭിണിയെ റോഡ് സൗകര്യമില്ലാത്തതിനെ തുടർന്നാണ് തുണി മഞ്ചലിൽ ചുമന്ന് ആശുപത്രിയിലെത്തിക്കേണ്ടി വന്നത്.

കൃത്യമായ റോഡ് സൗകര്യമില്ലാത്തതിനാൽ ആംബുലൻസിന് സ്ഥലത്തേക്ക് എത്താൻ കഴിയാതിരുന്നതിനെ തുടർന്നാണ് അർധരാത്രിയിൽ പ്രസവവേദന അനുഭവപ്പെട്ട കടുകമണ്ണ ഊരിലെ സുമതി മുരുകൻ എന്ന യുവതിയെ ബന്ധുക്കൾ ചേർന്ന് മൂന്നരക്കിലോ മീറ്ററോളം ദൂരം ചുമന്നത്.
ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ യുവതി പ്രസവിച്ചു.

 

 

 

Kerala News Today Highlight – The women’s commission registered a case in the case of carrying a pregnant woman in a cloth.

 

Leave A Reply

Your email address will not be published.