Kerala News Today-കൊല്ലം: ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.
കൊല്ലം കുമ്മിള്‍ സ്വദേശി ജന്നത്താണ്(20) മരിച്ചത്. ഭര്‍ത്താവ് റാസിഫ് വിദേശത്താണ്. അഞ്ചുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇന്ന് പുലര്‍ച്ചെയോടെയാണ് ജന്നത്തിനെ ഭര്‍ത്താവിൻ്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് മാസം മുന്‍പാണ് റാസിഫ് വിദേശത്തേക്ക് പോയത്.
രാത്രി രണ്ട് മണിയോടെ റാസിഫ് ജന്നത്തിനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല.
തുടര്‍ന്ന് വീട്ടുകാരെ വിളിച്ചറിയിച്ചു. പലതവണ വിളിച്ചിട്ടും ഫോണെടുക്കാത്തതോടെ വീട്ടുകാര്‍ അടുത്തുള്ള ബന്ധുക്കളെയും വിവരമറിയിച്ചു.
ബന്ധുക്കളെത്തി ജനല്‍ ചില്ലുകള്‍ പൊട്ടിച്ചപ്പോഴാണ് ജന്നത്തിനെ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. തുടര്‍ന്ന് കടയ്ക്കല്‍ പോലീസിനെ വിവരമറിയിച്ചു.
പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ജന്നത്തിൻ്റെ ഫോണ്‍ വിവരങ്ങളും പരിശോധിച്ചുവരികയാണ്.
Kerala News Today Highlight – The woman was found hanging in her husband’s house in Kollam.