Kerala News Today-പത്തനംതിട്ട: വള്ളം കളിക്കിടെ പമ്പാനദിയില്‍ വീണ വയര്‍ലെസ് സെറ്റ് കണ്ടെത്താന്‍ നദിയില്‍ മുങ്ങിത്തപ്പി പോലീസ്.
ആലപ്പുഴ നീരേറ്റുപുറത്ത് ഇന്നലെ നടന്ന വള്ളം കളിക്കിടെയാണ് പുളിക്കീഴ് പോലീസിൻ്റെ രണ്ട് വയര്‍ലെസ് സെറ്റുകള്‍ പമ്പാ നദിയില്‍ വീണുപോയത്. ഈ സെറ്റുകള്‍ തിരികെ കണ്ടുപിടിക്കുന്നതിനാണ് മുങ്ങല്‍ വിദഗ്ധരുമായി പോലീസ് സംഘം രാവിലെ മുതല്‍ നദിയില്‍ തിരച്ചില്‍ നടത്തുന്നത്.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ജലമേള. സ്റ്റാര്‍ട്ടിങ് പോയിന്റില്‍ സുരക്ഷാ ക്രമീകരണത്തിൻ്റെ ചുമതലയുണ്ടായിരുന്ന പോലീസുകാര്‍ വള്ളത്തിലേക്ക് കയറുന്നതിനിടെയാണ് കൈയ്യിലുണ്ടായിരുന്ന വയര്‍ലെസ് സെറ്റ് നഷ്ടപ്പെട്ടുപോയത്.
ജലഘോഷയാത്രയടക്കമുള്ള പരിപാടികളുണ്ടായിരുന്നതിനാല്‍ വലിയ ജനത്തിരക്കായിരുന്നു കരയിലും പുഴയിലുമുണ്ടായിരുന്നത്.
അതിനാല്‍ ഇന്നലെ വയല്‍ലെസ് സെറ്റിന് വേണ്ടിയുള്ള തിരച്ചില്‍ സാധ്യമായിരുന്നില്ല. തിരുവല്ല ഫയര്‍ഫോഴ്സ് യൂണിറ്റിൻ്റെ മുങ്ങല്‍ വിദഗ്ദര്‍ എത്തിയാണ് തിരച്ചില്‍ നടത്തുന്നത്.
Kerala News Today Highlight – The wireless set went into the water; Police drowned in Pampa river.