മൂന്നാർ: അരിക്കൊമ്പന്‍ ദൗത്യം ഈയാഴ്ചയില്ല. പൊതുഅവധി ദിവസങ്ങളില്‍ ആനയെ പിടികൂടേണ്ടെന്ന് ധാരണ. ഈസ്റ്റര്‍ അവധിക്കുശേഷം ദൗത്യം നടപ്പാക്കിയേക്കുമെന്നാണ് സൂചന. ആധുനിക സംവിധാനമുള്ള റേഡിയോ കോളര്‍ വനംവകുപ്പിന്‍റെ കൈവശമില്ലാത്ത സാഹചര്യത്തില്‍ അസമില്‍നിന്നും റോഡിയോ കോളര്‍ എത്തിക്കും. ഇതിന് സമയമെടുക്കുന്നത് കണക്കിലെടുത്താണ് തീരുമാനം.
അന്തിമ തീരുമാനം വിധിപ്പകർപ്പ് ലഭിച്ചതിന് ശേഷമെന്നും വനംവകുപ്പിൻ്റെ തീരുമാനം. പിടികൂടുന്നത് തിങ്കളാഴ്ചക്ക് ശേഷമായിരിക്കും. അരിക്കൊമ്പൻ മിഷനിൽ പങ്കെടുക്കേണ്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ തിങ്കളാഴ്ച വിളിച്ചുകൂട്ടും. അതിനു ശേഷമായിരിക്കും നടപടി തുടങ്ങുക. മോക്ഡ്രിൽ ഉണ്ടാകില്ല. മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരെ വിളിച്ചുചേർത്ത് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുക മാത്രമാണ് ചെയ്യുക.