Verification: ce991c98f858ff30

“എട്ടുമാസമായി ലഹരി ഉപയോഗിക്കുന്നു”; രാസവസ്തു കുടിച്ച് ആശുപത്രിയിലായ 13-കാരിയുടെ മൊഴി

KERALA NEWS TODAY – കോഴിക്കോട്: രാസവസ്തു കുടിച്ച സംഭവത്തില്‍ കുട്ടിയുടെ മൊഴിയെടുക്കാനെത്തിയ പോലീസിനോട് താന്‍ എട്ടുമാസമായി ലഹരി ഉപയോഗിക്കുന്നതായി വിദ്യാര്‍ഥിനിയുടെ മൊഴി.

തിങ്കളാഴ്ചയാണ് 13 വയസ്സുകാരിയെ രാസവസ്തു കുടിച്ചനിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായി കുന്ദമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ യൂസഫ് നടത്തുറമ്മല്‍ മൊഴി രേഖപ്പെടുത്താന്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്.

ഒപ്പമുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളില്‍നിന്നും കുന്ദമംഗലം ബസ്സ്റ്റാന്‍ഡില്‍വെച്ചും പരിസരങ്ങളില്‍നിന്നുമാണ് പലതവണയായി ലഹരി ലഭിക്കുന്നതെന്നും കുട്ടി മൊഴിനല്‍കിയതായി കുന്ദമംഗലം പോലീസ് പറഞ്ഞു.

രാസവസ്തു കുടിച്ച സംഭവത്തില്‍ കുട്ടിയുടെനില ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave A Reply

Your email address will not be published.