Verification: ce991c98f858ff30

തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണെതിരെ ആരോപണവുമായി സെക്രട്ടറി

Municipal Secretary B Anil's complaint against Thrikkakara Municipality Chairman.

Kerala News Today-കൊച്ചി: തൃക്കാക്കര നഗരസഭാ അദ്ധ്യക്ഷക്കെതിരെ നഗരസഭാ സെക്രട്ടറി ബി അനിലിൻ്റെ പരാതി. തൻ്റെ ജീവന്‍ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെതിരെ അനില്‍ പരാതി നല്‍കിയത്. നഗരസഭയിലെ ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തതിൻ്റെ പേരില്‍ അധ്യക്ഷയും ഭരണപക്ഷ കൗണ്‍സിലര്‍മാരും ചേര്‍ന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതിയില്‍ ആരോപിക്കുന്നു. സെക്രട്ടറിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

തനിക്ക് പോലീസ് സംരക്ഷണം വേണമെന്ന് അനിൽ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

തൃക്കാക്കര പോലീസിന് പുറമെ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും അദ്ദേഹം പരാതി നൽകിയിട്ടുണ്ട്.

നഗരസഭയിലെ ക്രമക്കേടുകൾക്കെതിരെ സെക്രട്ടറി ഫയലിൽ നോട്ട് എഴുതിയതാണ് ചെയർപേഴ്സനെ ചൊടിപ്പിച്ചത്.

എന്നാൽ അനാവശ്യ കാരണങ്ങൾ പറഞ്ഞ് സെക്രട്ടറി ഫയലുകൾ ഒപ്പിടുന്നില്ലെന്നും ഇതുമൂലം നഗരസഭയിൽ പ്ലാൻ ഫണ്ട് പോലും വിനിയോഗിക്കാനാവുന്നില്ലെന്നും ചെയർപേഴ്സൺ അജിത തങ്കപ്പൻ പ്രതികരിച്ചു.

ഫയലുകളിൽ ഒപ്പിടണമെന്ന് മാത്രമാണ് പറഞ്ഞതെന്നും ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെറ്റെന്നും അവർ പറഞ്ഞു.

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.