Kerala News Today-തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ മുഖ്യമന്ത്രിയെ മുൾ മുനയിൽ നിർത്തി പ്രതിപക്ഷം.
പാതയ്ക്കായി ഏറ്റെടുത്ത സർവേ നമ്പറുകൾ കാണിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവർത്തിച്ചു.
നിലവിലെ സാഹചര്യത്തിൽ ഭൂവുടമകൾ ഭൂമിയുടെ ക്രയ വിക്രയം നടത്താനും വായ്പ എടുക്കാനും കഴിയാത്ത സാഹചര്യത്തിൽ ഇക്കാര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം റോജി.എം.ജോൺ എംഎൽഎ മുന്നോട്ട് വെച്ചു.
ഇക്കാര്യം ആവശ്യപ്പെട്ട് എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
മഞ്ഞ കുറ്റികൾ സ്മാരകമായി തുടരുന്നത് സർക്കാരിൻ്റെ ധാർഷ്ട്യത്തെ സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം സഭയിൽ സൂചിപ്പിച്ചു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന സാഹചര്യത്തിൽ 57 കോടി രൂപ ചെലവിട്ടത് എൽ.ഡി.എഫ് സർക്കാരിൻ്റെ ധൂർത്താണെന്ന് അദ്ദേഹം പറഞ്ഞു.
നോട്ടിഫിക്കേഷൻ മരവിപ്പിച്ച് ജനങ്ങളുടെ ആശങ്കക്ക് പരിഹാരം കാണണമെന്നും പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടു.
Kerala News Today Highlight – Chief Minister with silver line project ; The opposition exploded in the House.