ഇടുക്കി: വർഷങ്ങൾക്ക് ശേഷം പൂര്‍വവിദ്യാര്‍ഥിസംഗമത്തില്‍ കണ്ടുമുട്ടിയ കമിതാക്കള്‍ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി. 35 വര്‍ഷത്തിനുശേഷമാണ് ഇരുവരും കണ്ടുമുട്ടുന്നത്. മൂവാറ്റുപുഴയില്‍ നടന്ന 1987-ലെ പത്താംക്ലാസുകാരുടെ സംഗമത്തിലാണ് അന്‍പതു വയസ് കഴിഞ്ഞ കരിമണ്ണൂര്‍ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും വീണ്ടും കണ്ടുമുട്ടിയത്. അവിടെവെച്ച് വീണ്ടും പ്രണയം മൊട്ടിട്ടു.
മൂന്നാഴ്ചത്തെ കൂടിയാലോചനയ്‌ക്ക് ശേഷമാണ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഭാര്യ മൂവാറ്റുപുഴ സ്വദേശിക്കൊപ്പം ഒളിച്ചോടിയത്. ഇയാൾക്കും ഭാര്യയും മക്കളുമുള്ളതാണ്. ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കരിമണ്ണൂർ സ്വദേശിനിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകി. ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് മൂവാറ്റുപുഴ സ്വദേശിയുടെ ഭാര്യയും പരാതി നൽകിയിരുന്നു.
തുടർന്ന് സൈബർ സെല്ലിൻ്റെ സഹായത്തിൽ നടത്തിയ അന്വേഷണത്തിൽ ഇരുവരും തിരുവനന്തപുരം, പാലക്കാട്, വേളാങ്കണ്ണി എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്നതായി കണ്ടെത്തി. മൂവാറ്റുപുഴ പോലീസ് ഇവരോട് സ്റ്റേഷനിൽ ഹാജരാകാൻ അറിയിച്ചിരുന്നു. ശനിയാഴ്ച ഇരുവരും പോലീസ് സ്റ്റേഷനിൽ എത്തി. രണ്ട് പേരെയും കാണാനില്ലെന്നത് സംബന്ധിച്ച അതാത് പോലീസ് സ്റ്റേഷനുകലിൽ കേസെടുത്തിട്ടുണ്ട്.