Verification: ce991c98f858ff30

ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബോർഡ് മേധാവി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. ശ്വാസകോശത്തിലെ അണുബാധ കുറഞ്ഞെന്നും ചികില്‍സയ്ക്ക് നേതൃത്വം നല്‍കുന്ന ഡോ.മഞ്ജു തമ്പി പറഞ്ഞു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാവിലെ ആശുപത്രിയിലെത്തി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു.

ഉമ്മൻ ചാണ്ടിക്ക് ശ്വാസകോശ സംബന്ധമായ രോഗമാണ്. ആന്റി ബയോട്ടിക്കുകൾ കൊടുക്കാൻ തുടങ്ങിയെന്നും അവർ പറഞ്ഞു.

ആശുപത്രിയിൽ എത്തിച്ച സമയത്ത് ചെറിയ ശ്വാസംമുട്ടൽ ഉണ്ടായിരുന്നു. ഇപ്പോൾ നില മെച്ചപ്പെട്ടിട്ടുണ്ട്. മർദ്ദം ഉപയോഗിച്ച് ഓക്സിജൻ അകത്തേക്ക് കൊടുക്കാൻ തുടങ്ങി. ഇതുവരെയുള്ള വിവരങ്ങൾ പരിശോധിക്കുമ്പോൾ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ വ്യക്തമാക്കി.

പനിയും ചുമയേയും തുടർന്നാണ് ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരം നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ചികിത്സക്കായി ഉമ്മൻചാണ്ടി ബംഗളൂരിവിലേക്ക് പോകാനിരിക്കുകയായിരുന്നു. അതിനിടെയാണ് പനി പിടിപെടുന്നത്.

Leave A Reply

Your email address will not be published.