കൊട്ടാരക്കര: സ്വന്തമായി ചിത ഒരുക്കി ആത്മഹത്യ ചെയ്ത് ഗൃഹനാഥൻ. കൊട്ടാരക്കര പുത്തൂർ വൈദ്യർ മുക്കിലാണ് സംഭവം. വൈദ്യർ മുക്ക് സ്വദേശിയായ വിജയൻ(68) ആണ് ജീവനൊടുക്കിയത്. ഇന്ന് പുലർച്ചെ 1.30 തോടെയാണ് സംഭവം നടന്നത്. സഹോദരി ശാന്തയാണ് മൃതദേഹം കത്തുന്ന നിലയിൽ കണ്ടത്. തീയണക്കാനുള്ള ശ്രമം നാട്ടുകാർ ഇടപെട്ട് നടത്തിയെങ്കിലും വിഭഫലമായി. വിറക് അടുക്കി തീ കത്തിയ നിലയിലായിരുന്നു ആദ്യം കണ്ടത്. പിന്നീടാണ് മൃതദേഹം ശ്രദ്ധയിൽ പെട്ടത്. ഒറ്റയ്ക്ക് താമസിക്കുന്ന സഹോദരിയെ കാണാൻ വിജയൻ എത്തുമായിരുന്നതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ പുത്തൂർ പോലീസ് കേസെടുത്തു.
