Verification: ce991c98f858ff30

മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നിന് ക്ഷണിക്കാത്തതില്‍ പരിഭവമില്ലെന്ന് ഗവർണർ

Governor Arif Muhammad Khan has clarified that there is no point in not being invited to the Christmas party prepared by the Chief Minister.

Kerala News Today-കോഴിക്കോട്: മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിന് ക്ഷണമില്ലാത്തതില്‍ പരിഭവമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.
ക്ഷണം ലഭിച്ചവര്‍ പോകട്ടെയെന്നും വിരുന്ന് ആസ്വദിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ലോകമെങ്ങും മാറ്റം സംഭവിക്കുകയാണ്.
മാറ്റത്തെ ഉള്‍ക്കൊള്ളാനാകണം. മാറ്റത്തെ എതിര്‍ക്കുന്നതാണ് വേദനാജനകമെന്നും അദ്ദേഹം പ്രതികരിച്ചു.

ഇന്ന് ഉച്ചക്ക് മസ്കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രിയുടെ ക്രിസ്‌മസ്‌ വിരുന്ന് നടക്കുക. ഗവ‍‍‍ര്‍ണറും സര്‍ക്കാരും തമ്മിലെ തുറന്ന പോരിനിടെയാണ് ക്രിസ്മസ് വിരുന്ന്.
നേരത്തെ രാജ്ഭവനിൽ ഒരുക്കിയ ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും ക്ഷണമുണ്ടായിരുന്നുവെങ്കിലും ആരും പങ്കെടുത്തിരുന്നില്ല.

ഡിസംബർ 14 ന് ഒരുക്കിയ ക്രിസ്തുമസ് വിരുന്നിലേക്ക് ഗവർണർ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിരുന്നെങ്കിലും എല്ലാവരും ക്ഷണം നിരസിക്കുകയായിരുന്നു. ബഫർ സോൺ പരാതി കിട്ടിയിട്ടില്ല. കർഷകർ പരാതി നൽകിയാൽ ബന്ധപ്പെട്ടവർക്ക് കൈമാറും.
നയപരമായ കാര്യങ്ങൾ തെരെഞ്ഞെടുക്കപ്പെട്ട സർക്കാരിന്‍റെ കാര്യമാണ്.ഇത്തരം കാര്യങ്ങളിൽ ഇടപെടേണ്ടത് സർക്കാർ ആണെന്നും ഗവര്‍ണര്‍ പറഞ്ഞു.

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.