കൊച്ചി: പിഎഫ്ഐ ഹര്‍ത്താല്‍ കേസ് ജപ്തിയില്‍ പിഴവ് പറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
കേസുമായി ബന്ധമില്ലാത്തവരുടെ വസ്തുവകകള്‍ ജപ്തി ചെയ്തെന്ന് സമ്മതം. പിഴവ് ചുരുങ്ങിയ സമയത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിനാലെന്നും വിശദീകരണം.
ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സർക്കാർ ഈ കാര്യം അറിയിച്ചത്.
ജപ്തി നേരിട്ടവർക്ക് പിഎഫ്ഐയുമായുള്ള ബന്ധം വ്യക്തമാക്കുന്ന സത്യവാങ്മൂലവും സർക്കാർ കോടതിക്ക് കൈമാറി. ചിലയിടത്ത് പിഎഫ്ഐയുമായി ബന്ധമില്ലാത്തവരുടെ വസ്തുവകകൾ ജപ്തി ചെയ്തു എന്നാണ് സര്‍ക്കാര്‍ സമ്മതിക്കുന്നത്.
റജിസ്ട്രേഷൻ ഐജിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജപ്തി നടത്തിയത്.
ചുരുങ്ങിയ സമയത്തിനുള്ളിലാണ് നടപടികൾ പൂർത്തിയാക്കിയത്. അതാണ് പിഴവ് സംഭവിക്കാൻ കാരണമെന്നാണ് സർക്കാരിൻ്റെ വിശദീകരണം. പിഎഫ്ഐയുമായി ബന്ധമില്ലാത്തവർക്കെതിരെ ആരംഭിച്ച നടപടികൾ നിർത്തിവെക്കാൻ നിർദേശം നൽകിയെന്നും സർക്കാർ കോടതിയെ അറിയിച്ചു.