പാലക്കാട്: ആനകളെ ആക്രമിക്കരുതെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. വന്യജീവികളെ പ്രകോപിപ്പിച്ചാല്‍ അവ പ്രതികാരബുദ്ധിയോടെ പ്രതികരിക്കുമെന്നും പാലക്കാട് പിടികൂടിയ പി.ടി7നെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചത് ഗുരുതരമായ തെറ്റാണെന്നും മന്ത്രി പറഞ്ഞു.
ആനയുടെ ശരീരത്തില്‍ പെല്ലറ്റുകള്‍ കണ്ടെത്തിയതായും മന്ത്രി സ്ഥിരീകരിച്ചു.
മയക്കുവെടിവച്ച ശേഷം നടത്തിയ പരിശോധനയിലാണ് ആനയുടെ ശരീരത്തില്‍ പെല്ലെറ്റുകള്‍ തറച്ച പാടുകള്‍ കണ്ടെത്തിയത്.
വനം വകുപ്പിൻ്റെ പരിചരണത്തില്‍ കഴിയുന്ന ധോണിയെ വിദഗ്ധര്‍ എത്തി പരിശോധിക്കുന്നതിനിടെയാണ് ശരീരത്തില്‍ വെടിയേറ്റ പാടുകള്‍ കണ്ടെത്തിയത്.
റബ്ബര്‍ ബുള്ളറ്റുകളേറ്റ പാടുകള്‍ക്കൊപ്പം എയര്‍ഗണിലില്‍ നിന്നുള്ള പെല്ലറ്റുകളും കണ്ടെത്തിയതായാണ് വിവരം. നിലവില്‍ വനം വകുപ്പിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ധോണി.
എന്നാല്‍ കൊമ്പനെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചെന്ന വാദം ധോണിയിലെ കര്‍ഷകര്‍ പൂര്‍ണ്ണമായി തളളി.
ആര്‍ആര്‍ടി സംഘം നല്‍കിയ പടക്കങ്ങള്‍ ഉപയോഗിച്ചാണ് തങ്ങള്‍ കൊമ്പനെ ഓടിക്കാറെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇനിയും കൂടിനോട് പൂര്‍ണ്ണമായി ഇണങ്ങിയിട്ടില്ലാത്ത ധോണി കൂറ് മറികടക്കാനുളള ശ്രമങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്.
മദപ്പാടിൻ്റെ കാലമായതിനാല്‍ കൂടുമായി ഇണങ്ങാന്‍ സമയമെടുക്കുമെന്നാണ് കൊമ്പനെ പരിപാലിക്കുന്നവര്‍ പറയുന്നത്.