കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിക്ക് സമീപം തീവണ്ടിയിൽ നിന്ന് സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തി.സംഭവത്തിൽ തമിഴ്നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രി മലബാര്‍ എക്‌സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം.തര്‍ക്കത്തിനിടെ സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിട്ടില്ല. ഏകദേശം 25 വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest newsMalayalam Latest News
0 2