കോഴിക്കോട്: യാത്രാമധ്യേ ട്രെയിനില്‍ നിന്നും സഹയാത്രികന്‍ തള്ളിയിട്ട ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.
അസം സ്വദേശി വിവേകാണ് മരിച്ചത്. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിലായിരുന്നു സംഭവം.
ഇന്നലെ വൈകുന്നേരമായിരുന്നു ഈ സംഭവം നടന്നത്. അസം സ്വദേശിയായ മുഫാദൂർ ഇസ്ലാം ആണ് പ്രതി.
ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു കഴിഞ്ഞു. പ്രതിയെ ഇന്നലെ വൈകിട്ട് തന്നെ ട്രെയിൻ യാത്രക്കാർ ആർപിഎഫിനെ ഏൽപ്പിച്ചിരുന്നു.
മുഫാദൂർ ഇസ്ലാമിൻ്റെ സുഹൃത്താണ് ഇയാൾ എന്നാണ് വിവരം.
ഇവർ കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് യാത്ര പോവുകയായിരുന്നു. കോതമംഗലം ഭാഗത്താണ് ഇവർ ജോലി ചെയ്യുന്നത്.
ഇവർ തമ്മിൽ ട്രെയിനിൽ വച്ച് ഒരു തർക്കമുണ്ടായി. ആ തർക്കത്തെ തുടർന്നുണ്ടായ കയ്യാങ്കളിയാണ് അപകടത്തിലേക്ക് എത്തിച്ചത്. ഇയാളെ മുഫാദുർ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്.