ഇടുക്കി: അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. എറണാകുളം പാലക്കുഴ സ്വദേശി ജോജി ജോൺ(40) ആണ് മരിച്ചത്. പുലർച്ചയോടെ സ്ഥലത്ത് എത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. കലുങ്കിൽ ഇരുന്ന് ഉറങ്ങിയപ്പോൾ വഴുതി താഴേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കണ്ടതോടെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് അടിമാലി പോലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. യുവാവ് വന്നു എന്ന് കരുതപ്പെടുന്ന സ്‌കൂട്ടര്‍ കലുങ്കിന് സമീപത്ത് നിര്‍ത്തിയിട്ടിട്ടുണ്ട്. 50 അടി താഴ്ചയിലേക്കാണ് യുവാവ് വീണത്. മൃതദേഹം താഴ്ചയില്‍ നിന്ന് എടുക്കുന്നതിനായി പോലീസ് ഫയര്‍ഫോഴ്‌സിൻ്റെ സഹായം തേടിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.