അടൂർ: കനാലിൽ വീണ് കാണാതായ സ്കൂട്ടർ യാത്രക്കാരന്‍റെ മൃതദേഹം കണ്ടെത്തി. അടൂർ മണക്കാല ജനശക്തി സ്വദേശി അനിലാണ് മരിച്ചത്. ജനശക്തി നഗറിലെ കനാലിലേക്കാണ് അനിൽ വീണത്. ഇന്നലെ വൈകിട്ടാണ് കനാൽ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ അനിൽ സ്കൂട്ടറിൽ നിന്ന് കനാലിലേക്ക് വീണത്. ഫയർഫോഴ്സ് നടത്തിയ തിരച്ചിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.
