ബംഗളൂരു: ബംഗളൂരുവിൽ നിന്ന് വാരണാസിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം തെലങ്കാനയിലെ ഷംഷാബാദ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. സാങ്കേതിക തകരാർ കാരണമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനത്തിൽ ഉണ്ടായിരുന്നത് 137 യാത്രക്കാരാണ്. എല്ലാ യാത്രക്കാരും സുരക്ഷിതർ എന്ന് ഡിജിസിഎ അറിയിച്ചു. ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട വിമാനം രാവിലെ 6.15 ഓടെയാണ് ഷംസാബാദ് വിമാനത്താവളത്തിൽ ഇറക്കിയത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ഡയരക്ടറേറ്റ് തയാറായിട്ടില്ല.
