ENTERTAINMENT NEWS – ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നു നിർമിക്കുന്ന നാലാമത്തെ ചിത്രം തങ്കം റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
സഹീദ് അരാഫത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോജിക്കു ശേഷം ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കുന്ന ചിത്രമാണ് തങ്കം.
ബിജു മേനോൻ വിനീത് ശ്രീനിവാസൻ അപർണ്ണ ബാലമുരളി ഗിരീഷ് കുൽക്കർണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ഇവരെ കൂടാതെ വിനീത് തട്ടിൽ,
ശ്രീകാന്ത് മുരളി, കൊച്ചു പ്രേമൻ തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും വേഷമിടുന്നു.
ENTERTAINMENT NEWS HIGHLIGHT – Thangam first look poster is out.