Entertainment News-ഹൈദരാബാദ്: മുതിർന്ന തെലുങ്ക് നടനും നിർമ്മാതാവുമായ ചലപതി റാവു(78) അന്തരിച്ചു.
കുടുംബത്തോട് അടുത്ത വൃത്തങ്ങളാണ് മരണവിവരം സ്ഥിരീകരിച്ചത്. 600-ലേറെ ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്.
ഏഴ് ചിത്രങ്ങൾ നിർമിച്ചിട്ടുമുണ്ട്. ശനിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. തെലുങ്ക് സിനിമയില്‍ ഹാസ്യ വേഷത്തിലും വില്ലന്‍ വേഷത്തിലും തിളങ്ങി നില്ക്കുന്ന താരമാണ് ചലപതി റാവു.
നടനും സംവിധായകനും നിര്‍മാതാവുമായ രവി ബാബു മകനാണ്. ആന്ധ്രപ്രദേശിലെ ബലിപുരുവില് ജനിച്ച താരത്തിൻ്റെ യാമഗോല, ഗുരുപുരുഷുദു, ജസ്റ്റിസ് ചൗധര്യ, ബോബ്ബിലി പുലി, നിന്നെ പെള്ളഡതാ, അല്ലാരി എന്നീ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ബോളിവുഡ് ചിത്രം കിക്കിലും വേഷമിട്ടിരുന്നു.
നാഗ ചൈതന്യ, നാഗാർജുന എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച ബംഗർ രാജുവാണ് പുറത്തിറങ്ങിയ അവസാനചിത്രം. 2020-ൽ ചതരംഗം എന്ന തെലുങ്ക് വെബ്സീരീസിലും വേഷമിട്ടു.
Entertainment News Highlight – Telugu actor and producer Chalapathy Rao passed away.