Sports News- ഫുട്ബോള്‍ ലോകകപ്പുമായി മെസിയും ടീമംഗങ്ങളും അര്‍ജന്റീനയില്‍. ബ്യൂനസ് ഐറിസില്‍ ടീമിന് വന്വരവേല്പുമായി ആരാധകര്‍.
ലോകകപ്പുമായി ടീം തലസ്ഥാന നഗരം ചുറ്റും. ഇന്ന് വൈകിട്ട് ടീമിന് തലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ സ്തൂപത്തിന് സമീപം ഔദ്യോഗിക സ്വീകരണം നല്‍കും.
സ്വീകരണത്തില്‍ പങ്കെടുക്കുന്നതിനായി ബാങ്കുകള്‍ക്ക് അടക്കം അവധി പ്രഖ്യാപിച്ചു.
പ്രാദേശിക സമയം പുലർച്ചെ 2.40 ഓടെയാണ് കോച്ച് സ്കലോണിയും 26 അംഗ സംഘവും ബ്വേനസ് ഐറിസിലെ ഇസീസ വിമാനത്താവളത്തിൽ ഇറങ്ങിയത്.
വിശ്വകിരീടം കൈയിലേന്തി വിമാനത്തിൽനിന്ന് ആദ്യം പുറത്തെത്തിയ മെസ്സിക്കും സ്കലോണിക്കും പിറകെ സഹതാരങ്ങളും ഇറങ്ങിയതോടെ വിമാനത്താവള പരിസരം ആവേശക്കടലിലായി.
കപ്പുമായി തലസ്ഥാന നഗരത്തിലൂടെ യാത്രയാരംഭിച്ച സംഘത്തിന് അഭിവാദ്യം നേർന്ന് റോഡിനിരുവശവും ആയിരങ്ങൾ അണിനിരന്നു.
രാജ്യം കപ്പുയർത്തിയ ഞായറാഴ്ചയും ദശലക്ഷങ്ങൾ ബ്വേനസ് ഐറിസ് നഗരത്തിലെത്തിയിരുന്നു. തിങ്കളാഴ്ച രാത്രിയോടെ എത്തുമെന്നറിഞ്ഞ് എയർപോർട്ടിന് പുറത്തും നഗരവീഥികളിലും കാത്തിരുന്നവർക്ക് മുന്നിലേക്കായിരുന്നു ആഘോഷം ഇരട്ടിയാക്കി ആദ്യം മെസ്സിയും പിന്നാലെ കോച്ചും മറ്റു താരങ്ങളും വിമാനമിറങ്ങിയത്.
Sports News