ബംഗളൂരു: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ മാനനഷ്ടക്കേസിന് മാപ്പ് പറയണമെങ്കിൽ ഒന്നുകൂടി ജനിക്കണമെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും നോട്ടീസ് കിട്ടിയാൽ അഭിഭാഷകൻ മറുപടി നൽകുമെന്നും ബംഗളൂരുവിൽ സ്വപ്ന മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്‍റെ മനസാക്ഷിക്ക് തെറ്റ് ചെയ്തിട്ടില്ല. മാപ്പ് പറയുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. തിരുവനന്തപുരം മുതല്‍ കാസർഗോഡ് വരെ കേസെടുത്താലും പിന്‍മാറില്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള സന്ദേശം കൂടിയാണിത്. സത്യം പുറത്ത് കൊണ്ട് വരുമെന്നും അവര്‍ പറഞ്ഞു.
‘ആദ്യം ഷാജ്കിരണ്‍ എന്നൊരു അവതാരം വന്നു. മുഖ്യമന്ത്രിയുടെ ആളാണെന്ന് പറഞ്ഞു. അത് പരസ്യമാക്കിയപ്പോള്‍ ഷാജ് കിരണിനെ രക്ഷപ്പെടുത്തി, ക്രൈംബ്രാഞ്ച് കേസെടുത്തു. ഇപ്പോള്‍ ഗോവിന്ദന്‍റെ ആളെന്ന് പറഞ്ഞ് ഒരാള്‍ വന്നിരിക്കുന്നു. ഈ ഗോവിന്ദന്‍ ആരെന്ന് എനിക്കറിയില്ല. 30 കോടി വാഗ്ദാനവും നാട് വിട്ട് പോകണമെന്ന ഭീഷണയും ജനങ്ങളെ അറിയിച്ചു. ഇവര്‍ക്കെന്തൊക്കെയോ മറയ്ക്കാനുണ്ട്, ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തു. എനിക്കെതിരെ കേസെടുക്കേണ്ട കാര്യമെന്താണ്?’ എന്നും സ്വപ്ന ചോദിച്ചു,