ന്യൂഡൽഹി: രാജ്യത്ത് നിരോധിച്ചിട്ടുള്ള സംഘടനകളില്‍ അംഗത്വമെടുക്കുന്നത് യുഎപിഎ നിയമപ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി. 2011 ലെ മൂന്നംഗ ബെഞ്ചിൻ്റെ വിധിയും സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് എം.ആര്‍ ഷാ, സി ടി രവികുമാര്‍, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി. അമേരിക്കന്‍ കോടതിയുടെ തീരുമാനങ്ങള്‍ കണക്കിലെടുത്തായിരുന്നു 2011 ലെ സുപ്രീംകോടതി വിധിയെന്നും എന്നാല്‍ നിലവിലെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അത് പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ, നിരോധിത സംഘടനകളില്‍ വെറും അംഗമായിരിക്കുന്നത് യുഎപിഎയോ ടാഡയോ ചുമത്താവുന്ന കുറ്റമല്ലെന്നായിരുന്നു 2011ലെ വിധി. രണ്ടംഗ ബെഞ്ചിന്‍റെ ഈ വിധി റദ്ദാക്കിയ ജസ്റ്റിസുമാർ നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരമാക്കുന്ന യുഎപിഎ നിയമത്തിലെ സെക്ഷൻ 10 എ (1) വകുപ്പ് ശരിവച്ചു. മുൻ ഉത്തരവ് കേന്ദ്രസർക്കാരിനെ കേൾക്കാതെയാണ് നല്കിയതെന്നും കോടതി നീരീക്ഷിച്ചു. നേരത്തെ വിധി പറഞ്ഞ രണ്ടംഗബെഞ്ച് ഗുരുതരമായ തെറ്റ് വരുത്തിയെന്നു കോടതി നീരീക്ഷിച്ചു. 2014ലാണ് രണ്ടംഗ ബെഞ്ച് വിധിക്കെതിരെ കേന്ദ്രം നൽകിയ അപേക്ഷ വിശാല ബെഞ്ചിൻ്റെ പരിഗണനയ്ക്ക് വിട്ടത്.