ENTERTAINMENT NEWS – കൊച്ചി: അപർണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വിദ്യാർഥിയെ സസ്‍പെൻഡ് ചെയ്തു.
എറണാകുളം ലോ കോളജിലെ രണ്ടാംവർഷ എൽ.എൽ.ബി വിദ്യാർഥി വിഷ്ണുവിനെയാണ് സസ്പെൻഡ് ചെയ്തത്.
എറണാകുളം ലോ കൗൺസിൽ സ്റ്റാഫ് കൗൺസിൽ ആണ് നടപടിയെടുത്തത്.
ഒരാഴ്ചത്തേക്കാണ് നടപടി. സംഭവത്തിൽ കോളേജ് സ്റ്റാഫ് കൗൺസിൽ വിദ്യാർത്ഥിയോട് വിശദീകരണം തേടിയിരുന്നു.
മോശം പെരുമാറ്റത്തിൽ ക്ഷമാപണം നടത്തുന്നു എന്ന് വിദ്യാർത്ഥി അറിയിച്ചെങ്കിലും ഈ വിശദീകരണം തള്ളിയാണ് സ്റ്റാഫ് കൗൺസിൽ സസ്‌പെൻഡ് ചെയ്തത്.
സംഘാടകരോടു പരിഭവമില്ലെന്നും സംഭവം നടന്ന ഉടനെയും പിന്നീടും അവർ ഖേദം അറിയിച്ചതായും അപർണ പറഞ്ഞു.
ലോ കോളേജ് വിദ്യാർഥിയിൽ നിന്ന് മോശം പെരുമാറ്റം അനുഭവപ്പെട്ടത് വേദനിപ്പിച്ചതായി നടി പറഞ്ഞു. പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എറണാകുളം ലോ കോളേജിൽ എത്തിയപ്പോഴാണ് നടിയോട് യുവാവിൻ്റെ മോശം പെരുമാറ്റമുണ്ടായത്.