Kerala News Today-തിരുവനന്തപുരം: തിരുവനന്തപുരം പൂവാറില്‍ വിദ്യാര്‍ഥിക്ക് കെഎസ്ആര്‍ടിസി ജീവനക്കാരൻ്റെ മര്‍ദനമേറ്റു.
അരുമാനൂര്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ഷാനുവിനാണ് മര്‍ദനമേറ്റത്. ബസ് സ്റ്റാൻഡിൽ നിന്ന പെൺകുട്ടികളോട് സംസാരിച്ചെന്ന് ആരോപിച്ച് കൺട്രോളിങ് ഇൻസ്പെക്ടറായ സുനിൽ, ഷർട്ട് വലിച്ച് കീറുകയും കയ്യിൽ അടിക്കുകയും ചെയ്തുവെന്ന് മർദനമേറ്റ വിദ്യാർഥി പറയുന്നു.
പൂവാര്‍ കെസ്ആര്‍ടിസി ഡിപ്പോയില്‍ രാവിലെയായിരുന്നു സംഭവം. ഡിപ്പോയില്‍ പെണ്‍കുട്ടികളോട് സംസാരിച്ചു നില്ക്കുന്നു എന്നു പറഞ്ഞ് കെഎസ്ആര്‍ടിസി കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ സുനില്‍ മര്‍ദ്ദിച്ചു എന്നാണ് ഷാനുവിൻ്റെ പരാതി.
സെക്യൂരിറ്റി ജീവനക്കാരും ഇവര്‍ക്കൊപ്പം ചേര്‍ന്ന് മര്‍ദ്ദിച്ചതായി വിദ്യാര്‍ത്ഥി പറയുന്നു.
ഷാനുവിനെ ജീവനക്കാരന് അടിച്ചെന്ന് ഒപ്പമുണ്ടായിരുന്ന സഹപാഠികളായ പെണ്‍കുട്ടികളും വെളിപ്പെടുത്തി. സംഭവത്തില്‍ പോലീസ് ഇടപെട്ടു.
പരിക്കേറ്റ വിദ്യാര്‍ത്ഥിയുടേയും സ്റ്റാന്‍ഡിലുണ്ടായിരുന്ന മറ്റുള്ളവരുടേയും മൊഴി പോലീസ് രേഖപ്പെടുത്തും. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Kerala News Today Highlight – Student assaulted by KSRTC employee in Poovar.