Verification: ce991c98f858ff30

കൊട്ടാരക്കരയിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി.

Stale food seized from hotels in Kottarakkara.

KOTTARAKKARA NEWS – കൊട്ടാരക്കര : കൊട്ടാരക്കര നഗരസഭയിലെ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി.

ഇന്നലെ ആരോഗ്യ വകുപ്പ് നടത്തിയ റെയ്‌ഡിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. പഴകിയ ചിക്കൻ , ചിക്കൻ കറി,

പൂപ്പൽ പിടിച്ച ബോൺ ലെസ് ചിക്കൻ, നൂഡിൽസ്, പഴകിയ എണ്ണ, ചോറ്, ബിരിയാണി എന്നിവയാണ് പിടിച്ചത്.

ഹോട്ടൽ ആദിത്യ , ഗലീലി, രുചി, ജനകീയ ഹോട്ടൽ, കേക്ക് വേൾഡ്, റെയിൽവേ സ്റ്റേഷന് സമീപമുള്ള ലക്ഷ്മി പാലറ്റിനോ മൾട്ടികുസിൻ റസ്റ്റോറന്റ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചത്.

Leave A Reply

Your email address will not be published.