KERALA NEWS TODAY – പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭ പരിധിയിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി.
‘ഓപറേഷൻ സേഫ് ടു ഈറ്റിന്റെ’ ഭാഗമായി ബുധനാഴ്ച നടന്ന പരിശോധനയിലാണ് ആരോഗ്യ വിഭാഗം മാംസാഹാരങ്ങളും ചോറും പിടിച്ചെടുത്തത്.
കടുവാൾ കജൂർ നാടൻ തട്ടുകടയിൽനിന്ന് പൊറോട്ട, ബീഫ് ഫ്രൈ, ലിവര്‍ ഫ്രൈ, വേവിച്ച കപ്പ, അവിയൽ എന്നിവയും എം.സി റോഡിലെ മുഗൾ പാലസിൽനിന്ന് ചിക്കൻ, ബീഫ് കറികൾ; ഹൈവേ പാലസിൽനിന്ന് ചോറ് എന്നിവയാണ് കണ്ടെടുത്തത്.
സ്ഥാപനങ്ങളുടെ പേര് ഉൾപ്പെടെ ഇവ നഗരസഭ വരാന്തയിൽ പ്രദർശിപ്പിച്ചിരുന്നു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.