Kerala News Today-ആലപ്പുഴ: ചേര്‍ത്തലയില്‍ ശ്രീനാരായണ ഗുരുമന്ദിരം അടിച്ചു തകര്‍ത്തു. വാരനാട് എസ്എന്‍ഡിപി ശാഖയുടെ കീഴിലുള്ള ഗുരുമന്ദിരമാണ് അടിച്ചു തകര്‍ത്തത്.
സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വരാനാട് സ്വദേശികളായ ജോൺ,ഗിരിധർ ദാസ്, സനത്ത്, ശ്രീജിത്ത് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
പിടിയിലായവരിൽ ഗിരിധർ ദാസ്, സനത്ത്, ശ്രീജിത്ത് എന്നിവർ എസ്എൻഡിപി പ്രവർത്തകരാണ് എന്നാണ് വിവരം.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഗുരുമന്ദിരത്തിന് നേരെ ആക്രമണമുണ്ടായത്.
ഗുരുമന്ദിരത്തിലെ തേങ്ങയേറ് ചടങ്ങിനിടെ ചില ഭാരവാഹികളും യുവാക്കളും തമ്മിലുണ്ടായ തർക്കമാണ് അക്രമത്തിന് കാരണമായതെന്നും സംഭവസംഭവയത്ത് പ്രതികളെല്ലാം മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
Kerala News Today Highlight – Sree Narayana Guru Mandir was destroyed in Alappuzha: Four people in custody.