Verification: ce991c98f858ff30

കോവിഡ് ഒമിക്രോൺ വ്യാപനം ഏറ്റവും കൂടുതൽ ഇന്ത്യയിൽ

NATIONAL NEWS – ദില്ലി: കോവിഡ് ഒമിക്രോൺ വ്യാപനം ഏറ്റവും കൂടുതൽ ഇന്ത്യയിലെന്ന് ലോകാരോഗ്യസംഘടന.
ഉപവകഭേദമായ എക്സ്ബിബി 1.16 ആണ് ഇന്ത്യയിൽ വ്യാപിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

കൂടാതെ ഇന്ത്യയിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് ലോകാരാഗ്യസംഘടന അറിയിച്ചു. പുതിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്നും സാങ്കേതിക വിദഗ്ധ മരിയ വാൻ കെർഖോവ് പറഞ്ഞു.

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ 40 ശതമാനത്തോളം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എക്സ്ബിബി 1.16 വകഭേദമാണ് കോവിഡ് കുതിപ്പിന് പിന്നിലെന്നാണ് റിപ്പോർട്ട്. ശരാശരി മൂവായിരമായിരുന്ന കോവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ ഏതാനും ആഴ്ചകളിലായി 10,500 ആയി ഉയർന്നു. ഉപവകഭേദമായ എക്സ്ബിബി 1.16 നിലവിൽ ലോകത്തിലെ 22 രാജ്യങ്ങളിൽ വ്യാപിക്കുന്നുണ്ട്.

ഇന്ത്യയിൽ മഹാരാഷ്ട്രയിലെ പൂനെയിലാണ് എക്‌സ്ബിബി 1.16 വകഭേദം ആദ്യമായി സ്ഥിരീകരിച്ചത്. 48 മണിക്കൂറിന് മുകളിൽ നീണ്ട് നിൽക്കുന്ന ശക്തമായ പനി, തൊണ്ട വേദന, ശരീര വേദന, തലവേദന എന്നിവയാണ് എക്‌സ്ബിബി1.16 ന്റെ ലക്ഷണങ്ങൾ.

ഈ രോഗികളിൽ രുചിയും മണവും നഷ്ടപ്പെടുന്നതായി കാണാറില്ലെന്നും വിദഗ്ധർ അറിയിച്ചു.

Leave A Reply

Your email address will not be published.