Kerala News Today-തിരുവനന്തപുരം: സ്പീക്കർ പദവി പുതിയ റോളെന്നും രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമായി കരുതുന്നുവെന്നും എ.എൻ ഷംസീർ. സഭ നല്ല രീതിയിൽ നടത്തിക്കൊണ്ട് പോകാൻ കഴിയുമെന്ന് കരുതുന്നു.
രാഷ്ട്രീയ ഗുരുനാഥനായ കോടിയേരി ബാലകൃഷ്ണൻ്റെ ചരമോപചാരം വായിക്കേണ്ടി വരുന്നുവെന്നത് വ്യക്തിപരമായി ദുഖമുണ്ടാക്കുന്നുവെന്നും ഷംസീർ പറഞ്ഞു.
ഏഴാ നിയമസഭാ സമ്മേളനത്തിനാണ് ഇന്ന് തുടക്കമായിരിക്കുന്നത്. എ എന്‍ ഷംസീര്‍ സ്പീക്കറായതിന് ശേഷമുളള ആദ്യ നിയമസഭാ സമ്മേളനമാണിത്.
ചാന്‍സിലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീക്കം ചെയ്യുന്നത് ഉള്‍പ്പടെ പതിനഞ്ചിലേറെ ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കും.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദം, വിഴിഞ്ഞം സമരം, വിലക്കയറ്റം, എല്‍ദോസ് കുന്നപ്പിള്ളിയ്ക്ക് എതിരെയുള്ള പീഡന കേസ് ഉള്‍പ്പടെ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കും.
Kerala News Today Highlight – ‘Speaker’s new role, sad to read Kodiyeri’s obituary’: A.N.Shamseer.