Verification: ce991c98f858ff30

യാത്രാക്ലേശത്തിന് പരിഹാരം; കേരളത്തിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഇന്നുമുതല്‍

Special trains sanctioned by Southern Railway to solve the travel woes during Christmas and New Year from today.

National News-തിരുവനന്തപുരം: ക്രിസ്മസ്, ന്യൂ ഇയർ സമയത്തെ യാത്രാ ക്ലേശം പരിഹരിക്കാൻ ദക്ഷിണ റയിൽവേ അനുവദിച്ച സ്പെഷ്യൽ ട്രെയിനുകൾ ഇന്നുമുതൽ. എറണാകുളം ജംഗ്ക്ഷൻ-ചെന്നൈ, ചെന്നൈ എഗ്മോർ-കൊല്ലം, എറണാകുളം ജംഗ്ക്ഷൻ-വേളാങ്കണി,
എറണാകുളം ജംഗ്ക്ഷൻ-താമ്പ്രം റൂട്ടുകളിലും തിരിച്ചുമാണ് സ്പെഷ്യൽ ട്രെയിനുകൾ.

സീസണായതിനാല്‍ യാത്രാ സൗകര്യത്തിനും അധിക തിരക്ക് ഒഴിവാക്കാനുമാണ് പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചത്.
ഇന്ന് മുതല്‍ 2023 ജനുവരി 2 വരെയുള്ള ദിവസങ്ങളിലാകും പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തുക.
കൂടാതെ ദക്ഷിണ റെയില്‍വേയും മറ്റ് സോണല്‍ റെയില്‍വേയും അറിയിച്ച പ്രത്യേക ട്രെയിനുകളും ഉണ്ടാകും.

ദക്ഷിണ സെന്‍ട്രല്‍ റെയില്‍വേയുടെ 22 പ്രത്യേക ട്രെയിനുകള്‍ ഉള്‍പ്പെടെ കേരളത്തിലേക്കുള്ള 38 സര്‍വീസുകള്‍,
സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ 8 പ്രത്യേക ട്രെയിനുകളും ഈസ്റ്റ് കോസ്റ്റ് റെയില്‍വേയുടെ 4 പ്രത്യേക ട്രെയിനുകളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇതോടെ ക്രിസ്മസ്/പുതുവത്സര സീസണില്‍ കേരളത്തില്‍ ആകെ 51 പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തും.

 

 

 

 

National News Highlight – A solution to travel woes; Special trains to Kerala from today.

Leave A Reply

Your email address will not be published.