തിരുവനന്തപുരം: കിളിമാനൂരില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി. പനപ്പാംകുന്ന് ഈന്തന്നൂല്‍ കോളനിയില്‍ രാജന്‍(60) ആണ് മരിച്ചത്.സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ മകന്‍ രാജേഷിനായി(28) പോലീസ് തെരച്ചില്‍ ആരംഭിച്ചു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.കഴുത്തിൽ തോർത്തുകൊണ്ട് മുറുക്കിയ നിലയിലാണ് മൃതദ്ദേഹം കണ്ടത്. സംഭവം നടക്കുമ്പോൾ അച്ഛനും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മദ്യപിച്ചെത്തി വഴക്കിട്ട സുരാജ് അച്ഛനെ കൊലപ്പെടുത്തിയ വിവരം അയൽവാസികളെ അറിയിച്ച ശേഷം രക്ഷപെട്ടു.കുടുംബപ്രശ്‌നങ്ങളാണ് കൊലപാതക കാരണമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest newsMalayalam Latest News
0 2