ആലപ്പുഴ: ട്രെയിനിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സൈനികൻ അറസ്റ്റിൽ. വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈനികനെ അറസ്റ്റ് ചെയ്തത്. മാന്നാര്‍ സ്വദേശി പ്രതീഷ് കുമാര്‍ ആണ് അറസ്റ്റിലായത്. മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിദ്യാർത്ഥിനിയുടെ പരാതി.
വ്യാഴാഴ്ച രാത്രി രാജധാനി എക്സ്പ്രസിലാണ് സംഭവമുണ്ടായത്. കശ്മീരില്‍ സൈനികനായ പ്രതീഷ് കുമാര്‍ നാട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം. മണിപ്പാൽ സർവകാലാശായിലെ മലയാളി വിദ്യാർത്ഥിനിയെയാണ് പീഡിപ്പിച്ചത്. ഇയാളെ ആലപ്പുഴ പോലീസാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിനിയാണ് വിദ്യാർത്ഥിനി.