KERALA NEWS TODAY – മുളന്തുരുത്തി : ശബരിമലയ്ക്കു പോകും വഴി കണ്ണൂരിൽനിന്നുള്ള അയ്യപ്പഭക്തരുടെ സംഘം മുളന്തുരുത്തി – ചോറ്റാനിക്കര റോഡിലെ ശരവണഭവൻ വെജിറ്റേറിയൻ ഹോട്ടലിൽ കയറി. സംഘത്തിലൊരാൾ പൂരി മസാല ഓർഡർ ചെയ്തു.
മസാലയിലാണ് ഒച്ചിനെ കണ്ടത്. ഒച്ചിനെ കണ്ടതോടെ ഹോട്ടൽ ജീവനക്കാരോട് പരാതിപ്പെട്ടു. എന്നാൽ ജീവനക്കാർ മോശമായി പെരുമാറുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചു.
പൊലീസും ആരോഗ്യവകുപ്പ് ജീവനക്കാരും ഉടൻ തന്നെ സ്ഥലത്തെത്തി ഹോട്ടൽ അടപ്പിച്ചു.
Kerala News Highlight – Snail in the food given to Ayyappa devotees; The hotel was closed at Mulanthuruthi.