Kerala News Today-തിരുവനന്തപുരം: വിഴിഞ്ഞം പോലീസ് സ്റ്റേഷന് നേരായ ആക്രമണം ആസൂത്രിതമായിരുന്നുവെന്ന് പരുക്കേറ്റ എസ്ഐ ലിജോ പി മണി.
പോലീസിൻ്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായില്ല. പരിസരത്തെ സിസിടിവി ക്യാമറകൾ അടക്കം നശിപ്പിച്ചിരുന്നു.
സംഘർഷത്തിൽ കാലിന് പരുക്കേറ്റിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് എസ്ഐ ലിജോ. സമരക്കാരോട് അനുനയത്തിൽ താൻ സംസാരിച്ചുവെങ്കിലും അയഞ്ഞില്ല.
പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിച്ചില്ല. ആംബുലൻസുകൾ തടഞ്ഞു. ഈ തടസം മാറ്റി ആബുലൻസിന് വഴിയൊരുക്കുമ്പോൾ കോൺക്രിറ്റ് കട്ട കാലിൽ എറിഞ്ഞു. ഒരു മണിക്കൂർ സ്റ്റേഷനിൽ കിടക്കേണ്ടി വന്നുവെന്നും ലിജോ പി മാണി പറഞ്ഞു.
വിഴിഞ്ഞം സംഘർഷത്തിൽ 36 പോലീസുകാർക്കാണ് പരിക്കേറ്റത്. നിരവധി വാഹനങ്ങളും സമരക്കാർ തകർത്തിരുന്നു. 3000 പേർക്കെതിരെ കേസെടുത്തെങ്കിലും വധശ്രമം അടക്കം ചുമത്താത്തതിൽ സേനക്കുള്ളിൽ തന്നെ അമർഷം പുകയുകയാണ്.
Kerala News Today Highlight – SI said that Vizhinjam police station attack was planned .