തിരുവനന്തപുരം: തന്‍റെ ഓഫീസില്‍ നായര്‍ സമുദായക്കാര്‍ മാത്രമാണെന്ന് പരാതി ഉയര്‍ന്നിരുന്നെന്ന് ശശി തരൂര്‍ എംപി.
പിന്നാലെ മറ്റ് വിഭാഗക്കാരെ തെരഞ്ഞുപിടിച്ച് നിയമിക്കുകയായിരുന്നെന്നും നിയമസഭ പുസ്തകോത്സവത്തിൽ തരൂര്‍ വെളിപ്പെടുത്തി.
സമൂഹത്തില്‍ ജാതിബോധം വളര്‍ത്തിയത് രാഷ്ട്രീയക്കാരാണെന്നും തരൂര്‍ കുറ്റപ്പെടുത്തി.
തരൂർ എൻഎസ്എസ് യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെ പലതരത്തിലുള്ള ചർച്ചകൾ നടന്നുവരികയാണ്.
ഈ സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തൽ. എൻഎസ്എസ് പിന്തുണച്ചതോടെ ശശി തരൂരിൻ്റെ ഭാവി തീർന്നെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടിരുന്നു. തറവാടി നായർ എന്നൊക്കെ വിളിക്കുന്നത് ശരിയാണോ.
ഡൽഹി നായർ ഇപ്പോൾ തറവാടി നായരായി മാറി. താനാണ് ഇങ്ങനെയൊക്കെ പറഞ്ഞിരുന്നതെങ്കിൽ ആക്രമിക്കാൻ ആളുണ്ടാവുമായിരുന്നു. സുകുമാരൻ നായരുടെ പ്രസ്താവനക്കെതിരെ ഒരു കോൺഗ്രസ് നേതാവും രംഗത്തെത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.