Verification: ce991c98f858ff30

ഷാരോൺ വധക്കേസ് : ഗ്രീഷ്മയുടെ അമ്മാവന് ജാമ്യം.

Sharon murder case: Greeshma's uncle gets bail.

KERALA NEWS TODAY – തിരുവനന്തപുരം : പാറശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയുടെ അമ്മാവന് ജാമ്യം.

കേസിലെ മൂന്നാം പ്രതിയായ നിര്‍മ്മൽ കുമാറിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ആറുമാസത്തേക്ക് പാറശ്ശാല പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, 50,000 രൂപ അല്ലെങ്കിൽ രണ്ട് ആൾ ജാമ്യം എന്നിവയാണ് വ്യവസ്ഥ.

തെളിവ് നശിപ്പിക്കാൻ ഗ്രീഷ്മയെ സഹായിച്ചു എന്നായിരുന്നു നിർമ്മൽ കുമാറിനെതിരായ കുറ്റം.

ഗ്രീഷ്മയുടെ അമ്മയ്ക്ക് നേരത്തെ ഹൈക്കോടതി അനുവദിച്ചിരുന്നു. കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ ഗ്രീഷ്മ കൊന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം.

Leave A Reply

Your email address will not be published.