Verification: ce991c98f858ff30

ഷാരൂഖ് സെയ്ഫിയെ 21 ദിവസത്തേക്ക് റിമാന്റ് ചെയ്തു

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ ഈ മാസം 21 വരെ റിമാന്‍ഡ് ചെയ്തു. മജിസ്ട്രേട്ട് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. പ്രതിയുടെ ആരോഗ്യനില തൃപ്തികരമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനമായി.

ഈ മാസം 28 വരെയാണ് റിമാന്റ് കാലാവധി. കസ്റ്റഡിയില്‍ വിടുന്ന കാര്യം ആരോഗ്യവകുപ്പ് യോഗം ചേര്‍ന്ന ശേഷം തീരുമാനിക്കും. പ്രതിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് മജിസ്‌ട്രേറ്റ് കോടതി നടപടികള്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ഡിസ്ചാര്‍ജ് ചെയ്യുന്നതിന് തടസ്സമില്ലെന്നുമാണ് ചികിത്സാ റിപ്പോര്‍ട്ട്. ശരീരത്തിലേറ്റ പൊള്ളല്‍ ഗുരുതരമല്ല. പ്രതിയുടെ ഫിറ്റ്‌നസ് വീണ്ടും പരിശോധിച്ച ശേഷം കസ്റ്റഡിയില്‍ വിടണോ എന്ന കാര്യം തീരുമാനിക്കും. കസ്റ്റഡി ലഭിച്ചില്ലെങ്കില്‍ റിമാന്റ് ചെയ്യുന്ന പ്രതി ആശുപത്രിയിലെ പ്രത്യേക സെല്ലില്‍ തുടരും.

Leave A Reply

Your email address will not be published.