Kerala News Today-വയനാട്: വയനാട് മേപ്പാടി പോളിടെക്നിക്കിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ എസ്എഫ്ഐ വനിതാ നേതാവ് അപര്‍ണ ഗൗരിയെ ആക്രമിച്ചത് ലഹരിക്കടിമയായ വിദ്യാര്‍ത്ഥികളെന്ന് എസ്എഫ്ഐ.
വിദ്യാര്‍ത്ഥികള്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്ന വിഡിയോ എസ്എഫ്ഐ പുറത്തുവിട്ടു. ദൃ
ശ്യങ്ങളിലുള്ളത് ക്യാമ്പസിലെ യുഡിഎസ്എഫ് പ്രവര്‍ത്തകരാണെന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദൃശ്യങ്ങളിൽ കാണുന്നവരാണ് അപർണ ഗൗരിയെ ആക്രമിച്ചതെന്നും പി എം ആർഷോ പോസ്റ്റിൽ ആരോപിക്കുന്നു.
കോളേജിൽ ‘ട്രാബിയൊക്ക്’ എന്ന പേരിൽ അറിയപ്പെടുന്ന സംഘമാണ് അപർണയെ ആക്രമിച്ചതെന്ന് എസ്എഫ്ഐ നേരത്തെ പ്രതികരിച്ചിരുന്നു.
അതേസമയം അക്രമ സംഭവത്തിൽ നാല് വിദ്യാർത്ഥികൾ അറസ്റ്റിലായിട്ടുണ്ട്. കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളായ കിരൺ രാജ്, കെ ടി അതുൽ, ഷിബിലി, അബിൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ അപർണയെ മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വെള്ളിയാഴിച്ച നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടെയാണ് ആക്രമണമുണ്ടായത്.
വെള്ളിയാഴിച്ച ഉച്ചയോടെയായിരുന്നു സംഭവം. യൂണിയന് തെരഞ്ഞെടുപ്പിൻ്റെ വേട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുന്‍പായിരുന്നു അക്രമണം. സംഘമായെത്തിയവര്‍ അപര്‍ണയുടെ മുടിക്ക് കുത്തി പിടിച്ച് മതിലിനോട് ചേര്‍ത്ത് നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
മതിലിൻ്റെ മുകളില്‍ നിന്ന് തള്ളിയിട്ട് ചവിട്ടുകയും ചെയ്തെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
Kerala News Today Highlight – SFI woman leader assaulted by intoxicated students; The visuals are out.