Kerala News Today-ഇടുക്കി: നെടുങ്കണ്ടത്ത് പേനിൻ്റെ കടിയേറ്റ 30 പേർ ചികിത്സ തേടി. കുരങ്ങുകളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന ഹാര്‍ഡ് ടിക് ഇനത്തില്‍ പെട്ട പേനുകളാണ് അക്രമം നടത്തിയത്.
വനമേഖലയോട് ചേർന്ന കുരുമുളക് തോട്ടങ്ങളിൽ പണിയെടുക്കുന്നുവർക്കും കുട്ടികൾക്കുമാണ് കടിയേറ്റത്. നെടുങ്കണ്ടം പഞ്ചായത്തിലെ പൊന്നാമല മേഖലയിലാണ് പേനിൻ്റെ ആക്രമണം രൂക്ഷമായിരിക്കുന്നത്.
ശരീരത്തടക്കം പാടുകളേറ്റ ആറ് കുടുംബത്തിലെ അംഗങ്ങൾ ആരോഗ്യ വകുപ്പിൻ്റെ നിരീക്ഷണത്തിലാണ്.
ആർക്കും പനി ബാധിക്കാതിരിക്കാനാണ് ആരോഗ്യവകുപ്പ് നിരീക്ഷണം ഏർപ്പെടുത്തിയത്. പനിയോ മറ്റ് അനുബന്ധ രോഗലക്ഷണമോ ഉണ്ടായാൽ മുണ്ടിയെരുമ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുകയോ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയോ ചെയ്യണമെന്ന് പട്ടം കോളനി മെഡിക്കൽ ഓഫിസർ ഡോ. പ്രശാന്ത് അറിയിച്ചു.
പേനിൻ്റെ ആക്രമണം തുടങ്ങിയിട്ട് ഒരു മാസമായെങ്കിലും ആക്രമണമേറ്റവരോ പ്രദേശവാസികളോ ആരെയും അറിയിക്കാതെയും ആരോഗ്യ വകുപ്പിനെ സമീപിക്കാതെയും രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.
Kerala News Today Highlight – Lice attack in Idukki; Six families under treatment.