Kerala News Today-കൊച്ചി: കളമശേരി മെഡിക്കൽ കോളജിൽ ലിഫ്ട് പ്രവർത്തിക്കാതിരുന്നതിനെ തുടർന്ന് മൃതദേഹം ചുമന്ന് ഇറക്കേണ്ടി വന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ മരിച്ചയാളുടെ കുടുംബം രംഗത്ത് വന്നു.
കാലടി ശ്രീമൂലനഗരം സ്വദേശി 48കാരനായ സുകുമാരൻ്റെ മൃതദേഹമാണ് ചുമന്ന് താഴെയിറക്കേണ്ടി വന്നത്. പൊള്ളലേറ്റാണ് ഇദ്ദേഹം മരിച്ചത്.
കളമശേരി മെഡിക്കല്‍ കോളജില്‍ ലിഫ്റ്റ് തകരാര്‍ സ്ഥിരം സംഭവമാണെന്നാണ് രോഗികളുടേയും ബന്ധുക്കളുടേയും പരാതി. കിടപ്പുരോഗികള്‍ ഉള്‍പ്പെടെ വലയുകയാണ്. ലിഫ്റ്റിൻ്റെ തകരാര്‍ പരിഹരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് അധികൃതര്‍ പറയുന്നു.
തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ നോക്കിയ സുകുമാരനെ 80 ശതമാനത്തിലധികം പൊള്ളലേറ്റ നിലയിലാണ് കളമശേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്.
ഈ സമയത്തും ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായിരുന്നു. അത്യാഹിതവിഭാഗത്തിലേക്ക് മാറ്റേണ്ട രോഗികള്‍ ഉള്‍പ്പെടെയാണ് ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായതോടെ വലയുന്നത്. സുകുമാരൻ്റെ ഒപ്പം ആശുപത്രിയില്‍ എത്തിയവരും ജീവനക്കാരും ചേര്‍ന്നാണ് മൃതദേഹം താഴേക്കിറക്കിയത്.
അത്യാഹിത വിഭാഗത്തില്‍ നിന്നും പൊള്ളലേറ്റവരെ പ്രവേശിപ്പിക്കുന്ന മൂന്നാമത്തെ നിലയിലേക്കും ഏറെ പ്രയാസപ്പെട്ടാണ് സുകുമാരനെ എത്തിച്ചത്. ചൊവ്വാഴ്ചയാണ് സുകുമാരന്‍ മരണപ്പെട്ടത്.
Kerala News Today Highlight –