Verification: ce991c98f858ff30

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ആഭ്യന്തരവകുപ്പ് അന്വേഷിക്കും

തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ അന്വേഷണം ആഭ്യന്തരവകുപ്പിന് വിടാന്‍ മന്ത്രിസഭാ തീരുമാനം. ആരോഗ്യവകുപ്പിന്‍റെ രണ്ട് അന്വേഷണങ്ങള്‍ ഫലം കണ്ടിരുന്നില്ല.

ഈ സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താൻ തീരുമാനിച്ചത്. അതേസമയം പരാതിക്കാരി കെ കെ ഹര്‍ഷിനയ്ക്ക് രണ്ടുലക്ഷം അനുവദിക്കും.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്.

സംഭവത്തിൽ ആരോഗ്യമന്ത്രിക്കെതിരെ ഹര്‍ഷിന ഇന്നലെ രം​ഗത്തെത്തിയിരുന്നു.

നഷ്ടപരിഹാരം സംബന്ധിച്ച് വീണ ജോര്‍ജ് നല്‍കിയ ഉറപ്പ് പാഴായെന്നും നീതി തേടി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങുമെന്നും ഹര്‍ഷിന പറഞ്ഞിരുന്നു. രണ്ടാഴ്ചക്കകം നഷ്ടപരിഹാരം നല്‍കുമെന്നായിരുന്നു നേരത്തെ മന്ത്രി നല്‍കിയ ഉറപ്പ്.

ഈ ഉറപ്പ് പാലിക്കപ്പെടാതെ വന്നതോടെയാണ് ഹര്‍ഷിന വീണ്ടും സമരം തുടങ്ങുമെന്ന് അറിയിച്ചത്. ഇതിൻ്റെ കൂടി പശ്ചാത്തലത്തിലാവണം അടിയന്തരമായി ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചത്.

 

Leave A Reply

Your email address will not be published.