NATIONAL NEWS – തിരുച്ചി: തിരുച്ചി ജില്ലയിലെ മാത്തൂരിന് സമീപം കേന്ദ്രീയ വിദ്യാലയത്തിലേക്ക് വിദ്യാർത്ഥികളുമായി പോയ വാൻ മറിഞ്ഞ് 22 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
മാത്തൂരിനടുത്ത് കുമാരമംഗലം ഭാഗത്തേക്ക് പോയപ്പോഴാണ് ഡ്രൈവർക്ക് പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് വാൻ റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ വാനിലുണ്ടായിരുന്ന 22 വിദ്യാർത്ഥികൾക്കും പരിക്കേറ്റു. ഉടൻ തന്നെ നാട്ടുകാർ സംഭവസ്ഥലത്തെത്തി എല്ലാവരെയും രക്ഷപ്പെടുത്തി. ആംബുലൻസിലും വിവരമറിയിച്ചു. ഇതേത്തുടർന്ന് അവിടെ എത്തിയ ആംബുലൻസിൽ പരിക്കേറ്റ വിദ്യാർത്ഥികളെ തിരുച്ചി സർക്കാർ ആശുപത്രിയിലേക്ക് എത്തിച്ചു.
വാനിന്റെ സ്ഥിരം ഡ്രൈവർ ഇന്ന് ലീവെടുത്തതിനാൽ ഇതര ഡ്രൈവറാണ് വാൻ ഓടിച്ചിരുന്നതെന്നും ഇടുങ്ങിയ ഭാഗത്ത് അമിതവേഗതയിൽ വാൻ റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നുവെന്നും ആദ്യഘട്ട അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
അപകടത്തിൽ മാത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.