Kerala News Today-തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവും ആരോപണങ്ങളുമായി എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. വിഴിഞ്ഞം സമരം പൊളിക്കാന്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം വര്‍ഗീയ ധ്രുവീകരണം നടത്തിയെന്ന് ലേഖനത്തില്‍ ആരോപിക്കുന്നു.
മത്സ്യതൊഴിലാളികള്‍ക്ക് സഭ പിന്തുണ നല്കിയപ്പോള് കമ്മ്യൂണിസ്റ്റുകാരാല്‍ സഭ ആക്രമിക്കപ്പെട്ടുവെന്നും വിര്‍ശനമുണ്ട്.
ക്രൈസ്തവരെ തീവ്രവാദികളായി ചിത്രീകരിച്ചത് അലോസരപ്പെടുത്തുന്നതാണ്.
സമൂഹ മാധ്യമങ്ങളിലൂടെ കാപ്സ്യൂളുകൾ ഉണ്ടാക്കിയാൽ ആരെയും തീവ്രവാദികളാക്കാം എന്ന സ്ഥിതിയാണ്. കോർപ്പറേറ്റുകളെ ജനങ്ങളുടെ മുകളിൽ പ്രതിഷ്ഠിച്ച് പിണറായി പോപ്പുലിസ്റ്റ് നേതാവാകാൻ ശ്രമിക്കുകയാണെന്നും സത്യദീപം കുറ്റപ്പെടുത്തുന്നു.
വിഴിഞ്ഞം സമരം സമവായമായതിന് പിന്നാലെയാണ് എറണാകുളം-അങ്കമാലി അതിരൂപത പ്രസിദ്ധീകരണത്തിൽ ലേഖനം വന്നതെന്നത് ശ്രദ്ധേയമാണ്.
Kerala News Today Highlight – ‘Government tried communal polarization to break struggle’; Satyadeepa against Govt.