തിരുവനന്തപുരം: ടാര്‍ഗറ്റ് കണക്കാക്കി ശമ്പളം വിതരണം ചെയ്യാന്‍ കെഎസ്ആര്‍ടിസി ഒരുങ്ങുന്നു.പ്രതിമാസ വരുമാനം 240 കോടിയാക്കുക എന്ന ലക്ഷ്യവുമായാണ് ടാര്‍ഗറ്റ് കെഎസ്ആര്‍ടിസി നടപ്പാക്കാന്‍ ഒരുങ്ങുന്നത്.ടാര്‍ഗറ്റിൻ്റെ 100 ശതമാനം നേടിയാല്‍ മുഴുവൻ ശമ്പളവും അഞ്ചാം തിയതിയും 80 ശതമാനം നേടുന്നവര്‍ക്ക് ശമ്പളത്തിൻ്റെ 80 ശതമാനവുമാകും വിതരണം ചെയ്യുക.ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് എം ഡി ബിജു പ്രഭാകറിൻ്റെ നിർദേശം. ഡിപ്പോ അടിസ്ഥാനത്തിലാണ് ടാർഗറ്റ്.സർക്കാർ സഹായം നൽകിയില്ലെങ്കിൽ ഈ നിർദ്ദേശം ഏപ്രിൽ മുതൽ നിലവിൽ വരും. 100 ശതമാനത്തിന് മുകളിൽ വലിയ തോതിൽ ടാർഗറ്റ് തികയ്ക്കുന്ന ഡിപ്പോകളിൽ ജീവനക്കാർക്ക് കുടിശിക അടക്കം ശമ്പളം നൽകാനുമാണ് ആലോചന.ബസുകളുടെയും ജീവനക്കാരുടെയും അനുപാതം കണക്കിലെടുത്താകും ടാര്‍ഗറ്റ് നിശ്ചയിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനോട് ജീവനക്കാരുടെ സംഘടനകൾ ഇനി എങ്ങിനെ പ്രതികരിക്കുമെന്നതാണ് അറിയാനുള്ളത്.
Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest newsMalayalam Latest News
0 2