KERALA NEWS TODAY – തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയുടെ താല്‍കാലിക വി.സിയായി ഡിജറ്റല്‍ സര്‍വകലാശാല വി.സിയായിരുന്ന ഡോ.സജി ഗോപിനാഥിനെ നിയമിച്ചു.
നിലവിലെ വി.സി സിസ തോമസ് സര്‍വീസില്‍നിന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. സര്‍ക്കാര്‍ നല്‍കിയ പാനലില്‍നിന്നാണ് സജി ഗോപിനാഥിനെ ഗവര്‍ണര്‍ നിയമിച്ചത്. അദ്ദേഹം ശനിയാഴ്ച ചുമതലയേല്‍ക്കും.
സിസ തോമസ് വിരമിക്കുമ്പോള്‍ പകരം വി.സിയെ നിയമിക്കുന്നതിന് സര്‍ക്കാരിനോട് ഗവര്‍ണര്‍ പാനല്‍ ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് മൂന്ന് പേരടങ്ങുന്ന പട്ടിക ഉന്നതവിദ്യാഭ്യാസ വകുപ്പ് നല്‍കുകയും ചെയ്തിരുന്നു. പട്ടികയിൽ ഒന്നാമത്തെ പരിഗണന സജി ഗോപിനാഥിനായിരുന്നു.
തുടർന്ന് ഈ പട്ടികയില്‍നിന്നാണ് ഗവര്‍ണര്‍ സജി ഗോപിനാഥിനെ സാങ്കേതിക സര്‍വകലാശാലയുടെ താല്‍കാലിക വി.സിയായി നിയമിക്കുകയായിരുന്നു.
കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത് അടക്കമുള്ള വിഷയങ്ങളില്‍ ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍നിന്ന് തിരിച്ചടിയുണ്ടായിരുന്നു. സര്‍ക്കാരിന്റെ പട്ടികയില്‍നിന്ന് സജി ഗോപിനാഥിന്റെ പേര് ഗവര്‍ണര്‍ അംഗീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന് ഗവര്‍ണര്‍ വഴങ്ങുന്നതായുള്ള സൂചനകളാണ് പുറത്തുവരുന്നത്.