കൊച്ചി: കൊച്ചിന് കാര്‍ണിവലിൻ്റെ ഭാഗമായി കെട്ടിയ തോരണം കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രികന് പരുക്ക്.
കൊച്ചി താലൂക്ക് ഓഫിസിലെ ജീവനക്കാരനായ സിബുവിനാണ് പരുക്കേറ്റത്. കഴിഞ്ഞ അഞ്ചാം തിയ്യതിയായിരുന്നു അപകടം.
തുണി കൊണ്ടുള്ള തോരണമാണ് ഇദ്ദേഹത്തിൻ്റെ കഴുത്തില്‍ ചുറ്റിയത്. കഴുത്തില്‍ തുണി ചുറ്റുകയും ഉരഞ്ഞ് പരുക്കേല്‍ക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ദിവസങ്ങള്‍ കഴിഞ്ഞും മുറിവ് ഉണങ്ങാതായതോടെയാണ് സിബു ഇക്കാര്യം പുറത്ത് പറയുന്നത്.
കാര്‍ണിവലിൻ്റെ ഭാഗമായി കെട്ടിയ തോരണം അഴിച്ചുമാറ്റാന്‍ വൈകിയതാണ് അപകടത്തിന് കാരണമായത്.
റോഡിന് കുറുകെയാണ് തോരണം കെട്ടിയിരുന്നതെന്ന് ആക്ഷേപമുണ്ട്. ഫ്ളക്സ് ബോര്‍ഡുകളും കൊടിതോരണങ്ങളും അതാത് പരിപാടി കഴിഞ്ഞ് ഉടന്‍ നീക്കം ചെയ്യണമെന്ന നിര്‍ദേശം നിലവിലിരിക്കുമ്പോഴാണ് ഇത്തരമൊരു അനാസ്ഥ. വഴിയരികിലെ കൊടി തോരണങ്ങള്‍ക്കും ബോര്‍ഡുകള്‍ക്കുമെതിരെ കോടതികളും മുന്‍പ് വിമര്‍ശനമുന്നയിച്ചിരുന്നു.
Kerala News Today