Verification: ce991c98f858ff30

ദുരിതാശ്വാസനിധി തട്ടിപ്പ്: കൊല്ലത്ത് മരിച്ചയാളുടെ പേരിലും ധനസഹായം തട്ടിയെടുത്തതായി സംശയം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധി തട്ടിയെടുത്ത സംഭവത്തില്‍ പരിശോധന ഇന്നും തുടരും.ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി പരിശോധന കര്‍ശനമാക്കാന്‍ വിജിലന്‍സ് മേധാവി നിര്‍ദേശം നല്‍കി. കൊല്ലത്ത് മരിച്ചയാളുടെ പേരിലും ധനസഹായം തട്ടിയെടുത്തതായി വിജിലന്‍സിന് സംശയം.ഒരു അപേക്ഷ പരിശോധിച്ചപ്പോഴാണ് വിജിലൻസിന് സംശയം തോന്നിയത്. ഡോക്ടർമാരുടെയും ഇടനിലക്കാരുടെയും മൊഴി വിജിലൻസ് രേഖപ്പെടുത്തും.ഇന്ന് അപേക്ഷകൻ്റെ വീട്ടിൽ വിജിലൻസ് പരിശോധന നടത്തും. ഇന്നലെ കൊല്ലത്ത് വിജിലൻസ് നടത്തിയ പരിശോധനയിലാണ് മരിച്ചയാളുടെ പേരിൽ തട്ടിപ്പ് നടന്നെന്ന് സംശയം തോന്നിയത്.കൊല്ലം സിവിൽ സ്റ്റേഷനിലെ ഫയലിൽ അപേക്ഷകന്റേതായി നൽകിയ ഫോൺ നമ്പറിൽ വിളിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം മുൻപേ മരിച്ചുപോയെന്ന് ബന്ധുക്കൾ പറഞ്ഞത്. ഇതാണ് സംശയം ഉയരാൻ കാരണം. അപേക്ഷ നൽകുന്നതിന് മുൻപ് തന്നെ അപേക്ഷകൻ മരിച്ചിരുന്നെന്നാണ് വിവരം.മരിച്ചയാളിൻ്റെ പേരിൽ അപേക്ഷ നൽകി പണം തട്ടിയെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. 
Leave A Reply

Your email address will not be published.