ENTERTAINMENT NEWS – 20 വർഷത്തിന് ശേഷം രജനികാന്ത് ചിത്രം ‘ബാബ’ റീറിലീസ് ചെയ്യുന്നതിൻ്റെ ആവേശത്തിലാണ് സിനിമയുടെ അണിയറക്കാറും ആരാധകരും. സിനിമയ്ക്കായി വീണ്ടും ഡബ്ബ് ചെയ്യുന്ന നടൻ്റെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. രജനികാന്തിൻ്റെ 72-ാം ജന്മദിനമായ ഡിസംബർ 12 നാണ് ബാബ വീണ്ടും റിലീസിനെത്തുന്നത്.
സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ എത്തിയ ചിത്രം ഡിജിറ്റല്‍ റീമാസ്റ്ററിംഗിന് ശേഷം വീണ്ടും തിയറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്. ‘പടയപ്പ’യുടെ വന്‍ വിജയത്തിന് ശേഷം രജനികാന്തിന്റേതായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘ബാബ’. ലോട്ടസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ രജനീകാന്ത് തന്നെയായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം.
Entertainment News Highlight – Rajinikanth’s film Baba is back in theaters after 20 years.